Tuesday, June 30, 2009
മഴ
മഴ ദു:ഖമാണു..... വിരഹിണിയായ കാമുകിയെപ്പോലെ, ഇരുള്‍ മൂടി
പെയ്യാനൊരുങ്ങുമ്പോള്‍
മഴ ആഹ്ലാദമാണു.. ക്ഷണിക്കപ്പെടാതെ വിരുന്നിനെത്തുന്ന, സുഹ്രുത്തിനെപ്പോലെ അപ്രതീക്ഷിതമായി- പെയ്തിറിങ്ങുമ്പോള്‍.
മഴ സ്വപ്നമാണു.... കാണാന്‍ കഴിയില്ലെങ്കിലും കാണണമെന്നു- തോന്നുന്ന കാഴ്ചപോലെ ,ദൂരെ, താഴ്വാരങ്ങളില്‍ പെയ്യുമ്പോള്‍.
മഴ ഓര്‍മ്മകളാണു.... മാഞ്ഞു പോയാലും തെളിയുന്ന ചിത്രം- പോലെ, തോര്‍ന്നിട്ടും തീരാത്ത നനുത്ത- തുള്ളികള്‍ കാണുമ്പോള്‍.
മഴ സ്വാന്തനമാണു.... നെറുകില്‍ തലോടുന്ന അമ്മയെ പോലെ , ഉറക്കം വരാത്ത രാത്രികളില്‍ പതിയെ, പെയ്തിറങ്ങുമ്പോള്‍.
മഴ നീയാണു... മനസ്സിന്റെ ആകാശത്തു മോഹങ്ങളുടെ മഴക്കാറുകളെ നല്‍കി ഒടുവില്‍ പെയ്യാതെ ദൂരെ - മറയുമ്പോള്‍.
Subscribe to:
Post Comments (Atom)
"മഴ സ്വാന്തനമാണു.... നെറുകില്‍ തലോടുന്ന അമ്മയെ പോലെ , ഉറക്കം വരാത്ത രാത്രികളില്‍ പതിയെ, പെയ്തിറങ്ങുമ്പോള്‍"
ReplyDeleteകൊള്ളാട്ടൊ...