Tuesday, June 30, 2009
ഏഡാ..?! നീ അന്നു പറഞ്ഞത് നേരാണോ..?"
ഗ്ളാസ്സ് മേശപ്പുറത്ത് തിരികെ വെയ്ക്കുന്നതിനിടെ അവന്‍ ചോദിച്ചു.
സുധാകരന്റെ ചോദ്യം എന്തിനെ പറ്റിയാണെന്നു അറിയാഞ്ഞിട്ടല്ല,
അവനതിന്റെ ഉത്തരം എത്ര കേട്ടാലും സമാധാനമാവില്ല എന്നതും അറിയാഞ്ഞിട്ടല്ല.
ഇങ്ങനെ നീട്ടി ഈണത്തില്‍ ചോദിക്കുന്നത്, അവന്റെ ഒരു മനഃസ്സമാധാനത്തിനു വേണ്ടിയാണെന്നും അറിയാം.എങ്കിലും, അജ്ഞത നടിച്ചു.
"എന്തോന്നു്..?""അന്നാ തോട്ടിലെ കാര്യം..?"
താഴെ, വയലിറമ്പില്‍, വളഞ്ഞ് പുളഞ്ഞൊഴുകുന്ന തോടുണ്ട്.
ഒരാള്‍ക്ക് കഷ്ടിച്ച് നില്‍ക്കാനും മാത്രം വീതിയുണ്ട്. മഴക്കാലം അകലുന്നതിനൊപ്പം അതിലെ വെള്ളത്തിന്റെയും ഒഴുക്ക് കുറയും. എങ്കിലും അത്യാവശ്യം കുളിയും നനയുമൊക്കെ നടത്താനും മാത്രം വെള്ളമുള്ള സമയമായിരുന്നു അത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment